S.R.J.A.L.P.S Easwaramangalam
S.R.J.A.L.P.S EASWARAMANGALAM
Monday, 24 December 2018
കൊയ്ത്തുത്സവം
" കൊയ്ത്തുത്സവം "
💚
Thursday, 20 December 2018
വനോദയാത്റയിൽ നിന്ന്
ജൈവ ജീവിതത്തിന്റെ ഉണർത്തു പാട്ടുകളുമായി
കുരുന്നുകളുടെ
കൊയ്ത്തുൽസവം...
ശ്രീരാമജയം എൽ.പി.സ്കൂളിലെ
കുരുന്നുകൾക്ക് നെൽവയലും ഒരു പാഠശാലയാണ്. അവർ പാടത്ത് വിത്തെറിഞ്ഞു.രാസവളം ഉപയോഗിക്കാതെ ജൈവവളം മാത്രം ഉപയോഗിച്ച് കൃഷിചെയ്തു.
വിളവെടുപ്പ് ആഘോഷമാക്കിയപ്പോൾ അമ്പാഴപ്പുള്ളി പാടത്ത് കൊയ്ത്ത് ഉൽസവമായി മാറി..
ഉൽഘാടകനായെത്തിയത് ജൈവ കർഷക അവാർഡ് ജേതാവ് പൊമ്പ്ര,
പാലക്കൽ കളം അരവിന്ദനായിരുന്നു.
ഒന്നര ഏക്കറിൽ കുറുവയും,ഉമയും ഇനങ്ങളാണ് കൃഷിചെയ്തത്. പന്നിക്കൂട്ടം കുറച്ചൊക്കെ നശിപ്പിച്ചു. എങ്കിലും കർഷകനും പൂർവ്വ വിദ്യാർത്ഥിയുമായ മുക്കിരിക്കാട് ഗോപാലന്റെ പരിചരണത്തിൽ അന്നം വിളയുന്ന മണ്ണിൽ വിയർപ്പിന്റെ
മഹത്വം തിരിച്ചറിയാൻ ഈ കുരുന്നുകൾ നടത്തിയ ഇടപെടൽ പാഴായില്ല. മോശമല്ലാത്ത നേല്ലും കിട്ടി. വൈക്കോൽ ക്ഷീര കർഷകർക്ക് കൊടുക്കും. കിട്ടിയ നെല്ല് , കുത്തി അരിയാക്കി പ്രാദേശികമായി വിററഴിക്കും. കഴിഞ്ഞ വർഷം മികച്ച പ്രതികരണമാണ് ലഭിച്ചത്. വിത്തും,ഞാറും,നടീലുംകൊയ്ത്തു പാട്ടും,അരിവാളും, മെതിയും,നെല്ലും,വൈക്കോലും, എല്ലാം പാഠങ്ങളാക്കി സമകാലിക ജീവിതത്തോട് സംവദിക്കുന്ന ശ്രീരാമജയത്തിലെ കുരുന്നുകൾ തീർക്കുന്ന കൃഷിയും ജലസംരക്ഷണവും സമന്വയിപ്പിക്കുന്ന ഈ മാതൃക
അനുകരണീയമാണ്..
Monday, 3 December 2018
Newer Posts
Older Posts
Home
Subscribe to:
Posts (Atom)