Thursday, 5 September 2024

പുതുയുഗ ശോഭയിൽ തട്ടിൻ പുറം കയറിയ ചില പഴയ കാല ഗാർഹികോപകരണങ്ങളുടെ ശേഖരം കുട്ടികൾക്കായി പ്രദർശനം നടത്തി ...
 കാലം മാറുന്നതിനനുസൃതമായി മാറ്റ പ്പെട്ടു കൊണ്ടിരിക്കുന്ന ഗാർഹിക കാർഷിക സംസ്കാരികോൽപ ന്നങ്ങളുടെ ആദിമ രൂപം എല്ലാവർക്കും കൗതുകം ഉണർത്തുന്ന ഒന്നായിരുന്നു....
പിശാൻകത്തി,തോട്ടരകത്തി, പോത്തും കൊമ്പ് കത്തി.. മുള നാഴിയും നാരായവും.. ഇടിച്ചു കുത്തി പൊടിച്ചെടുത്തിരുന്ന ഉലക്കയും.. അടച്ചൂറ്റിയും ചാണയും നുകവും.. ചിരട്ട കനലാൽ ചൂടുപിടിപ്പിക്കും ഇസ്തിരിപ്പെട്ടിയും.... അങ്ങനെ അങ്ങനെ പലതരം ഗ്രാമോ പകരണങ്ങൾ... വീട്ടിൽ നിന്നും നാട്ടിൽ നിന്നും മനസ്സിൽ നിന്നും മൺമറഞ്ഞു കൊണ്ടിരിക്കുന്ന ഈ ഗൃഹാതുര വസ്തുക്കൾ പ്രദർശനത്തിനൊരുക്കിയത് അധ്യാപ പരിശീലനത്തിനെത്തിയ മണ്ണമ്പറ്റ ടി.ടി.ഐ ലെ വിദ്യാർത്ഥികളാണ്... പഴമയുടെ തെളിമയാർന്ന പുതുമ കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ അനുഭവവേദ്യ മാക്കാൻ സാധിച്ചു.


 

No comments:

Post a Comment