Tuesday 20 February 2018

"#പുനർനവം'...കുരുന്നുകൾ തീർത്ത സാന്ത്വനം.

ശ്രീരാമജയം എ.എൽ.പി.സ്കൂളിലെ കുരുന്നുകൾ നല്ലപാഠം പദ്ധതിയിൽ ആരംഭിച്ച
പുനർനവം...സാന്ത്വന പരിചരണ പദ്ധതി ശ്രദ്ധേയമാകുന്നു..
വീടുകളിൽ തീർത്തും കിടപ്പിലായ രോഗികളിൽ സൗജന്യ ആയൂർവേദ ചികിൽസക്ക് അർഹരായ രോഗികൾക്ക് ആവശ്യമായ കിടത്തി ചികിൽസ നൽകുന്ന ഈ പദ്ധതി നാൽപ്പതു ദിവസം പിന്നിട്ടു. ആദ്യ പ്രസവത്തോടൊപ്പം ശരീരത്തിന്റെ ഒരു വശം തളർന്ന ഒരു യുവതിക്കാണ് ഈ ദിവസങ്ങളിൽ ശ്രീകൃഷ്ണപുരം ആയൂർവേദ ഹോസ്പിററലിൽ ഡോ.സന്തോഷിന്റെ നേതൃത്വത്തിൽ ഉഴിച്ചിൽ ചികിൽസ നൽകിയത്. ഈയാഴ്ച കുളക്കാട്ടുകുറുശ്ശിയിൽ നിന്നുള്ള ഒരു പട്ടികജാതി വിഭാഗത്തിൽ പെട്ട ഒരു കുടുംബനാഥന് ചികിൽസ ആരംഭിക്കും....
പാലിയേററീവ് പരിചരണ രംഗത്തെ ഏററവും ആവശ്യമുള്ള
രീതിയിലാണ് ഈ പദ്ധതി ശ്രീരാമജയം ഏററെടുത്തിട്ടുള്ളത്. ഉപകരണങ്ങൾ പോലുള്ളവ നൽകാൻ മററു ഏജൻസികൾ ഉള്ള സാഹചര്യത്തിൽ
അവശ്യം തിരിച്ചറിഞ്ഞ് അർഹരായവർക്ക് ആവശ്യമുള്ള സമയത്ത് നൽകേണ്ടതാണ് സാന്ത്വനപരിചരണം എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച് നടപ്പിലാക്കുന്ന പദ്ധതിയോട് സഹകരിക്കാൻ സന്നദ്ധ സംഘടനകളും വ്യക്തികളും മുന്നോട്ടുവന്നിട്ടുണ്ട്.. ഒരു വർഷത്തിൽ ഈ പദ്ധതിയിലൂടെ ഇരുപതു കിടപ്പുരോഗികളെ ഒന്നെഴുന്നേററിരിക്കുവാനോ, വാക്കറിന്റെ സഹായത്തോടെ നടക്കുവാനോ പ്രാപ്തരാക്കാനാണ് ഈ വിദ്യാലയം പരിശ്രമിക്കുന്നത്.. എല്ലാ കോണുകളിൽ നിന്നും ഉള്ള സഹായങ്ങൾ ലഭ്യമാക്കി പദ്ധതി വിപുലപ്പെടുത്തുവാനും ഈ നല്ല പാഠം പ്രവർത്തനത്തെ മാററിയെടുക്കാൻ തീവ്ര പരിശ്രമത്തിലാണ് ഈ കുട്ടിക്കൂട്ടം..

Thursday 15 February 2018



ആറു പുതിയ ക്ളാസ്സ് മുറികളോട്കൂടിയ പുതിയ ഇരുനില കെട്ടിടംപണി ഈ മാസം പൂർത്തിയാകും.
ഡിജിററൽ ബോർഡ്,എൽ.സി.ഡി. പ്രൊജക്ടർ,ഇൻവെർട്ടർ,കമ്പ്യൂട്ടർ സിസ്ററം,ആധുനിക രീതിയിലുള്ള
ഇരിപ്പിട സൗകര്യങ്ങൾ,കാര്യക്ഷമമായ വൈദ്യുതി സംവിധാനങ്ങൾ,(ലൈററുകൾ,ഫാനുകൾ ഉൾപ്പെടെ)ക്ളാസ്സ് റൂം ലൈബ്രറി.....
തുടങ്ങിയ സൗകര്യങ്ങളാണ് വിദ്യാർത്ഥികൾക്കായ് ഒരുക്കുന്നത്    
       
                        


Sunday 4 February 2018

പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു...


 ജനറൽ പി.ടി.എ. യോഗവും പോഷകാഹാര ബോധവൽക്കരണ ക്ലാസും...                                       





   വിദ്യാലയ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം SBI മാനേജർ മാധവികുട്ടി നിർവഹിക്കുന്നു.