Saturday 22 January 2022


 

 
 

 വീട്ടിലും വിദ്യാലയത്തിലും ഒരു ജൈവപ്പുര..


ശ്രീരാമജയത്തിലെ വിദ്യാർത്ഥികൾ
ഇന്നൊരു പ്രവർത്തനത്തിന് തുടക്കമിട്ടു..

 ജൈവരീതിയിൽ അൽപ്പം പച്ചക്കറി
സ്വന്തം വീട്ടുവളപ്പിൽ നട്ടുവളർത്താൻ ഒരു മുൻ കൈ.....

കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ നൽകി ...

ജൈവപ്പുരകൾ....

അതിന്റെ പ്രാധാന്യം
വിശദീകരിച്ചു.. ഓർമ്മപ്പെടുത്തി ...

ഒപ്പം വിദ്യാലയത്തിൽ
50 ഗ്രോ ബാഗുകളിൽ പച്ചക്കറി തൈകൾ നട്ടു..

വിദ്യാലയത്തിലും ഒരു ജൈവപ്പുര..

ജൈവരീതിയിൽ പരിപാലിക്കാൻ അവർ ശീലിക്കും.

അനുബന്ധ സൗകര്യങ്ങൾ വിദ്യാലയത്തിലെ അദ്ധ്യാപകരും
വികസന സമിതിയും
പി.ടി.എ.യും ഒരുക്കി നൽകും..

വീട്ടിൽ നല്ല നിലയിൽ ജൈവപ്പുരയൊരുക്കുന്ന വിദ്യാർത്ഥികൾക്ക്
പ്രത്യേക സമ്മാനങ്ങൾ...

COVID കാലം വരുന്നുവെന്ന സൂചനകളുണ്ട് ..എങ്കിലും വിദ്യാലയത്തിന്റെ ചുറ്റിലുമായി 15 സ്ഥലങ്ങളിൽ....

 കർഷകരുമായി സഹകരിച്ച് ..... പച്ചക്കറി തോട്ടങ്ങൾ ഉണ്ടാക്കുന്നതിനും വിദ്യാലയം മുൻ കൈയെടുക്കും

വിഷരഹിത ഭക്ഷണം ...
സ്ഥിരതയാർന്ന ആരോഗ്യം ....
ഹരിത ചിന്തകൾക്കും ഒരിടം....


ഒരു ചെറിയ ഇടപെടൽ.