Thursday 4 October 2018

 നാലു തലമുറകളിലൂടെ നൂറ്റിനാലു വർഷത്തെ പൂർണ്ണചന്ദ്രന്മാരെ കാണാൻ ഭാഗ്യം സിദ്ധിച്ച                നാരായണി അമ്മയോടൊത്ത്                                                                                   
                                                                                      

Wednesday 3 October 2018

നെയ്ത്ത് ചരിത്രം തേടി വിദ്യാർത്ഥികൾ


നാലു തലമുറകളിലൂടെ
നൂറ്റിനാലു വർഷത്തെ പൂർണ്ണചന്ദ്രന്മാരെ കാണാൻ ഭാഗ്യം സിദ്ധിച്ച നാരായണി അമ്മയോടൊത്ത് സ്നേഹം പങ്കിട്ട് നമ്മുടെ വിദ്യാലയത്തിലെ കുരുന്നുകൾ.. അമ്മ അവർക്ക് മധുരം നൽകി.. മക്കളുടെ നെറുകയിൽ കൈകൾ വച്ച് അനുഗ്രഹിച്ചു.. അവർക്ക് നല്ലതു വരുത്താൻ ദൈവത്തോട് പ്രാർത്ഥിച്ചു..
ലോക വയോജനദിനത്തിൽ ശ്രീരാമജയം എ.എൽ.പി.സ്കൂളിലെ ചരിത്ര ക്ളബ്ബിന്റെ നേതൃത്വത്തിലാണ് പഴമയുടെ മുത്തുകൾ തേടി കുട്ടികളും അദ്ധ്യാപകരും ഈ മുത്തശ്ശിയെ തേടിയെത്തിയത്...
കുളക്കാട് നീററും തടത്തിൽ പരേതനായ നാരായണപണിക്കരുടെ പത്നിയായ നാരായണി അമ്മക്ക് കഴിഞ്ഞ മീനമാസത്തിലെ തൃക്കേട്ട നാളിൽ നൂററിനാലു കഴിഞ്ഞു..
ജന്മികളായിരുന്ന കുറുശാത്തു മനയിലെ കൂലിപ്പണി,തിരുവാതിരപ്പാട്ടുകൾ,ഓണപ്പാട്ടുകൾ, പഠിച്ച കാലത്തെ പദ്യങ്ങൾ ..1914 ലെ പ്രളയകാലത്ത് ആളുകൾ പേടിച്ച് മരത്തിൽ കയറിയത്.. അങ്ങിനെ ഒട്ടു മിക്കവയും വ്യക്തതയോടെ ചൊല്ലിയും പറഞ്ഞും
ആഴമേറിയ പഴമയുടെ
അനുഭവങ്ങൾ വിതറിയപ്പോൾ കുട്ടികളും അദ്ധ്യാപകരും അത്ഭുതത്തോടെ കണ്ടു നിന്നു..
ശ്രീകൃഷ്ണപുരം ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ വിബിൻ നാഥ് ,നാരായണി അമ്മയുടെ ചിത്രം അവിടെ വച്ചു തന്നെ വരച്ചു നൽകിയപ്പോൾ ഇതിൽ പരം ഭാഗ്യം എന്തു കിട്ടാനാണ് എന്നു പറഞ്ഞ് കൈകൂപ്പി പ്രാർത്ഥിച്ചു..
എനിക്കെന്റെ മക്കൾ മൂന്നുപേരും ഒരുപോലെ പ്രിയപ്പെട്ടവരാണെന്നു കൂടി പറഞ്ഞ അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു...ഓണപ്പുടവയും നൽകി
ഹെഡ് മാസ്ററർ പി.ജി.ദേവരാജ്,വിദ്യാലയ വികസനസമിതി ചെയർമാൻ എം.കെ ദ്വാരകാനിഥൻ,  നല്ലപാഠം കോ-ഓർഡിനേറ്റർ ഷനൂബ്,   മിനി,അശ്വതി ബാബു എന്നിവരും പങ്കെടുത്തു..

Monday 1 October 2018

ഹരിത കേരളം 2018

"ഹരിത കേരളം" വീഡിയോ പ്രസെന്റേഷൻ....