Wednesday 20 December 2017

മലയാള മനോരമ(21/ /12/ 2017)പത്രത്തിൽ നിന്നും 

 ' അന്താരാഷ്ട്ര അറബിഭാഷാദിനാചരണം നടത്തി '

അറബിഭാഷാ ദിനത്തിൽ അലിഫ്അറബിക് ക്ലബ് അംഗംകൂടിയായ അജ്മൽ റഹ്മാൻ നടത്തിയ പ്രബന്ധം  






Tuesday 19 December 2017

പുതിയ കെട്ടിടത്തിന്റെ പണികൾ പുരോഗമിക്കുന്നു 

Monday 18 December 2017

ബ്ലോക്ക് പഞ്ചായത്തിൻറെ സഹകരണത്തോടെ നമ്മുടെ സ്കൂളിൽ നട്ട പച്ചക്കറി കൃഷിയുടെ പരിചരണത്തിൽ സ്കൂൾ കാർഷിക ക്ലബ് അംഗങ്ങൾ...




Friday 15 December 2017

കൃഷി ആവേശമാക്കി പുതു തലമുറ........
' കൃഷിയുത്സവം ' വാർത്ത സിറ്റിചാനലിൽ നിന്നും..



Tuesday 12 December 2017

കൊയ്ത്തുപാട്ടിന്റെ ഈണങ്ങളും,വാദ്യഘോഷങ്ങളുടെ അകമ്പടിയും തീർത്ത ഉൽസവാന്തരീക്ഷത്തിൽ ശ്രീരാമജയം എ.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ മണ്ണഴി പാടത്ത് കൊയ്ത്തുൽസവം സംഘടിപ്പിച്ചു. മഴവെള്ള സംരക്ഷണം മുഖ്യവിഷയമാക്കി വിദ്യാലയം ഈവർഷം നടപ്പിലാക്കുന്ന മഴയുൽസവത്തിന്റെ ഭാഗമായി സ്വന്തമായി നെൽകൃഷിചെയ്യുന്ന രണ്ടേക്കർ കൃഷിയിടത്തിലാണ് കൊയ്ത്തുൽസവം നടത്തിയത്. മലയാളമനോരമയുടെ കർഷകശ്രീ അവാർഡ് നേടിയ ശ്രീമതി. സ്വപ്ന ജെയിംസ് ഉൽഘാടനം ചെയ്തു. കർഷകരും, നാട്ടുകാരും,ഒപ്പം വിദ്യാർത്ഥികളും ഒത്തു ചേർന്നപ്പോൾ കൊയ്ത്തുപാടം ഉൽസവലഹരിയിലായി.

രാവിലെ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ കർഷകശ്രീ അവാർഡ് ജേതാവിനെ ആദരിച്ചു. തുടർന്ന് നാടൻപാട്ടുകളും, ചെണ്ടവാദ്യവുമായി നാട്ടുകാരോടൊപ്പം ഘോഷയാത്രയായി പാടത്തെത്തി..കതിരരിയുന്ന കുട്ടികൾ നാടിനു നൽകിയത് പൊന്നുവിളയിക്കേണ്ട മണ്ണിന്റെ വീണ്ടെടുപ്പിന്റെ സന്ദേശമായിരുന്നു...

പ്രധാനാദ്ധ്യാപകൻ പി ജി ദേവരാജൻ, വിദ്യാലയ വികസനസമിതി ചെയർമാൻ എം.കെ.ദ്വാരകാനാഥൻ,കൃഷി അസിസ്ററന്റ് ഓഫീസർ ശ്രീകുമാർ,ജയിംസ് പുളിക്കത്താഴം,ഷഹീറലി, ഷനൂബ്,ഗോപാലകൃഷ്ണൻ,മുക്കിരിക്കാട് ഗോപാലൻ എന്നിവർ നേതൃത്വം നൽകി...                      

Monday 11 December 2017

കർഷക ശ്രീ അവാർഡ് നേടിയ സ്വപ്ന ജയിംസിനുളള ശ്രീരാമജയം സ്കൂളിൻറെ ഉപഹാരം സ്കൂൾ വികസന സമിതി കൺവീനർ എം.കെ ദ്വാരകനാഥ് നൽകുന്നു..


Friday 8 December 2017

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട , ഇന്ത്യയിലെ ഇഷാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രചാരണ പ്രവർത്തനം - 'Rally For Rivers'- ഭാഗമായി നടത്തിയ creative art contest - ൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരത്തിലധികം വിദ്യാലയങ്ങൾ പങ്കെടുത്തിരുന്നു. ഇന്നലെ മുംബൈയിൽ വെച്ചു നടന്ന ഫൈനൽ ഗ്രാൻറ് ഫിനാലെയിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനവും ക്യാഷ് അവാർഡായി രണ്ടു ലക്ഷം രൂപയും ശ്രീരാമജയം എൽ.പി.സ്ക്കൂൾ എന്ന നമ്മുടെ പൊതു വിദ്യാലയത്തിന് നേടാൻ കഴിഞ്ഞതിലുള്ള സന്തോഷം ഏല്ലാവരോടും അഭിമാനപൂർവ്വം പങ്കുവെക്കുന്നു. ഈ നേട്ടം കൈവരിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു...                     



ഉപജില്ലാകലോത്സവം ( അറബിക് കലോത്സവം ) സംഘഗാനത്തിൽ A ഗ്രേഡ് നേടിയ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ....                                                                                               

ഉപജില്ലാകലോത്സവം സംഘനൃത്തത്തിൽ A ഗ്രേഡ് നേടിയ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ....