Friday 21 July 2023

അമ്പിളിയിലേക്ക്....
ചന്ദ്രനിൽ ആദ്യമായി മനുഷ്യ സ്പർശ മേറ്റതിൻ്റെ ഓർമ്മയിൽ
ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്കൂളിലെ വിദ്യാർഥികൾ റോക്കറ്റു കൾ നിർമ്മിച്ച് പ്രദർശനം നടത്തി...കൂടാതെ അമ്പിളിയും മനുഷ്യനും ഡോക്യുമെൻ്റേഷനും ചാന്ദ്രദിന ക്വിസും സംഘടിപ്പിച്ചു.

Tuesday 11 July 2023

വായനയെ അടുത്തറിഞ്ഞ രണ്ടാം ദിനം....... വായനയുടെ ലോകത്ത് തങ്ങളെ കാത്തിരിക്കുന്ന ഒരു പിടി നല്ല പുസ്തകങ്ങളെ അടുത്തറിയാനും പരിചയപ്പെടാനുമായി വിദ്യാലയത്തിൽ പുസ്തക പ്രദർശനം ഒരുക്കിയപ്പോൾ.

 



 

വൈവിധ്യങ്ങളുടെ നേരുറവകളിലൂടെ..... ജൈവകർഷകനും പ്രകൃതി സൗഹൃദ കൃഷി രീതികളുടെ പ്രചാരകനുമായ വലിമ്പിലിമംഗലം മൂർത്തിയേടത്ത് മനക്കൽ ശങ്കരൻ നമ്പൂതിരിയുടേയും കാന്തളൂർ വാരിയത്ത് കൃഷ്ണൻ കുട്ടി വാരിയരുടേയും കൃഷിയിടങ്ങളിലേക്കായിരുന്നു ഈ പ്രാവശ്യം ശ്രീരാമജയത്തിലെ കുട്ടികളും അധ്യാപകരും യാത്ര തിരിച്ചത്....ഈ ആവാസവ്യവസ്ഥ സുസ്ഥിരമാക്കുന്നതിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം എത്രമേൽ വലുതാകണമെന്നതിനുള്ള ഉദാഹരണങ്ങളായിരുന്നു ഇരുവരും... പഴയകാല നാലുക്കെട്ട് മാതൃകയിൽ പണി കഴിപ്പിച്ചിരിക്കുന്ന മൂർത്തിയേടത്ത് മന കണ്ടപ്പോൾ തന്നെ കുട്ടികളിൽ വിസ്മയതയുടെ നാമ്പു തളിർത്തു....വെച്ചൂർ,കൃഷ്ണ,അനങ്ങന്മല കുള്ളൻ, മലനാട് ജിണ്ഡ, കപില തുടങ്ങിയ ഇന്ത്യൻ പാരമ്പര്യ ഇനങ്ങളിൽപ്പെട്ട പശുക്കളുടെ ഗോശാലയും, വിവിധ ഇനങ്ങളിൽപ്പെടുന്ന ഇരുന്നൂറിൽ പരം മാവിൻ തൈകളുടെ ശേഖരണവും.. കാപ്പി, ഏലം,കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ കരുതലും ഒപ്പം ദീർഘകാലത്തെ കാർഷികമേഖലയിലെ വഴക്കവും തഴക്കവുമാർന്ന ജീവിതാനുഭവങ്ങളിൽ നിന്നും ആർജ്ജിച്ചെടുത്ത അറിവുകളും സമം ചേർന്നതോടെ ഈ യാത്രയുടെ ഭൂരിഭാഗവും ലക്ഷ്യം കണ്ടു..... 

 



 

Sunday 9 July 2023

 

പെരുന്നാളിൻ പെരുമയും ഒത്തു ചേരലിൻ പൊലിമയും മൈലാഞ്ചി ചോപ്പിൻെറ മൊഞ്ചുമായ് ആത്മാർപ്പണത്തിൻ്റെ പെരുന്നാൾ നാളിനെ വരവേൽക്കാൻ ഒരുങ്ങി ശ്രീരാമജയത്തിൻ്റെ മൊഞ്ചത്തികൾ....
ബലി പെരുന്നാളിനു മുന്നോടിയായി നടത്തിയ ഈദ് മൽഹാർ മെഹന്തി ഫെസ്റ്റിൽ കൈ നിറയെ മെഹന്തിയും അണിഞ്ഞ് പെരുന്നാൾ ദിനത്തിൻ്റെ നല്ലോർമ്മകളും പങ്ക് വെച്ച് കുട്ടികൾ .......
എല്ലാവർക്കും ശ്രീരാമജയത്തിൻ്റെ ബലി പെരുന്നാൾ ആശംസകൾ...
 
 

 


 

                                                   മധുരം മലയാളം
 
 
നിരന്തര വായനയിലൂടെ കുട്ടികളിൽ വായനയുടെ നവജാലകം തുറക്കുന്നതിനും അതുവഴി അറിവും ചിന്തയും വിജ്ഞാനവും വളർത്തുന്നതിനും നമ്മുടെ വിദ്യാലയത്തിലേക്ക് മാതൃഭൂമി ദിനപത്രങ്ങൾ നൽകി ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബ്....മധുരം മലയാളം എന്ന ഈ ദിനപത്ര വിതരണോദ്ഘാടന ത്തിൽ വാർഡ് മെമ്പർ ദ്വാരകാനാഥ് ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് എ.ജ്ഞാനാംബിക , സെക്രട്ടറി കെ.വി.സുബ്രഹ്മണ്യൻ ,വി.മുരളീകൃഷ്ണൻ,വിലാസിനി,രവീന്ദ്രൻ,ഡോ: കെ.പി.അച്യുതൻകുട്ടി തുടങ്ങിയവരും അധ്യാപകരും പങ്കാളികളായി...
 


 

ഞാൻ ബഷീറിനെ കുറിച്ച് രണ്ടു വരി എഴുതി വെച്ചു.... എങ്ങു നിന്നോ വന്ന പാത്തുമ്മയുടെ ആട് അതും തിന്ന് നശിപ്പിച്ചു....... ബഷീറിൻ്റെ ചിന്താ തൂലികയിൽ തെളിഞ്ഞ എത്ര എത്ര കഥാപാത്രങ്ങൾ......

 


 

മലയാള സാഹിത്യത്തിൻ്റെ സുൽത്താൻ.......
വിശ്വവിഖ്യാതനായ എഴുത്തുകാരൻ.....
നമുക്ക് ചുറ്റും പാർക്കുന്ന ദൃശ്യവും അദൃശ്യവുമായ എല്ലാ ജീവജാലങ്ങളും ഈ ചെറു ഗോളത്തിൻ്റെ അവകാശികളാണെന്ന് ബോധ്യപ്പെടുത്തിയ പ്രകൃതി സ്നേഹി..........
സ്വാതന്ത്ര്യ സമര സേനാനി.............തുടങ്ങി ഇമ്മിണി ബല്ല്യ വിശേഷണങ്ങൾക്കതീതനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം.......
ജീവിതാനുഭവങ്ങളുടെ നീലവെളിച്ചത്തിൽ വിരിഞ്ഞ ബഷീർ കഥാപാത്രങ്ങളായ മജീദും .....
കുഞ്ഞു പാത്തുമ്മയും ആടും.......
ചുള്ളികളിൽ പ്രണയം വിതറിയ നാരായണിയും.....
മുച്ചീട്ട് കളിക്കാരൻ പോക്കറും ........
സാധാരണക്കാരനിൽ നിന്നും ഇതിഹാസ പടവുകൾ കയറി മനുഷ്യ മനസ്സുകൾ കീഴടക്കിയ ബഷീർ ചരിതവും.......
ഇച്ചിരി പിടിയോളം സുൽത്താൻ കഥകളും.......
ഇത്രയും കൊണ്ട് ഈ ബഷീർ ദിനവും കടന്നു പോകുന്നു.....
 
 https://youtu.be/79aDkH71LUE

 

"വായനാവാരം"
വിദ്യാലയത്തിൽ വെച്ച് നടന്ന പോസ്റ്റർ നിർമ്മാണം...

 https://youtu.be/TSM7GqMk7uo

വിജയോത്സവവും ജനറൽ പി. ടി.എ യോഗവും സംഘടിപ്പിച്ചു....
SSLC യിലും PLUS TWO വിലും ഫുൾ എ പ്ലസ് നേടിയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കലും പുതിയ പി. ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു...ചെർപ്പുളശ്ശേരി AEO ലത പി.എസ് ,വാർഡ് മെമ്പർ ദ്വാരകാനാഥ് , അബൂബക്കർ നുവ, ബി കൃഷ്ണ ബോസ്, പ്രേമകുമാരി , പി.ജി.ദേവരാജ് , കെ. ഷനബ് എന്നിവർ സംസാരിച്ചു...
 


 

Say No To Drugs...
 
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് say no to drugs എന്ന മുദ്രാ വാക്യത്തിലൂന്നി ലഹരി വിരുദ്ധ പ്രതിജ്ഞയും... ലഹരിയുടെ ദൂഷ്യ വശങ്ങൾ സമൂഹത്തിന് ബോധ്യപ്പെടുത്തുന്നതിനായി സ്കൂളിലും പരിസര പ്രദേശങ്ങളിലും ബോധവൽക്കരണ പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്ത് ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കാളികളായി നമ്മുടെ കുട്ടികൾ...