Tuesday 17 December 2019

Onam Celebration 2019

ഒന്നാകാനൊരു പൊന്നോണം
ഓണാഘോഷ പരിപാടികളിൽ നിന്ന്....






നാടൻ പൂക്കളുടെ പ്രദർശനം



ഒരുമയുടെ ഉത്സവമായ ഓണം നൽകുന്ന നാട്ടുനൻമയുടെ സന്ദേശം പരത്തി ശ്രീരാമജയം എ.എൽ.പി സ്കൂളിൽ
നാടൻ പൂക്കളുടെ പ്രദർശനം
നാട്ടുപൂക്കളുടെ വർണ്ണങ്ങൾ സമന്വയിച്ച ഈ പ്രദർശനം കുട്ടികൾക്ക് വേറിട്ട അനുഭവമായി.
അത്തം നാൾ തൊട്ട് പൂക്കളമാരംഭിക്കുന്ന ഓണനാളുകളുടെ തുടക്കത്തിൽ സ്കൂളിലെ വിദ്യാർത്ഥികളാണ് നാടൻ പൂക്കളുടെ ശേഖരമൊരുക്കിയത്. കാട്ടു തെച്ചി മുതൽ ചെണ്ടുമല്ലി, വാടാമല്ലി, കാശിതുമ്പ ,പവിഴമല്ലി ,മന്ദാരം ,ഓണപൂവ്,ചെമ്പരത്തി, തിരു താളി, ഗന്ധരാജൻ, കൃഷ്ണകിരീടം വരെയുള്ള 75 ഇനം പൂക്കളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. കുട്ടികൾ വീട്ടിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച പൂക്കൾ കൊണ്ടു തീർത്ത ഈ പ്രദർശനം നാട്ടു പെരുമയുടെ വിളംബരമായി മാറി.
നാട്ടു നൻമയും നാടൻ കളികളും നാടൻ ആഹാരവുമൊക്കെയായി നാടിന്റെ ഉത്സവമായി ആഘോഷിക്കേണ്ട ഓണം കാലം മാറിയപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂക്കളിലേക്കും വാണിഭ സംസ്ക്കാരത്തിലേക്കും വഴിമാറുന്ന ഇക്കാലത്ത് കാരണവൻമാർ കാട്ടിതന്ന ലളിതവും ഹൃദ്യവുമായ ഓണനാളുകളെ വീണ്ടും ഓർമ്മിപ്പിച്ച് ശ്രീരാമ ജയത്തിലെ കുരുന്നുകൾ സംഘടിപ്പിച്ച നാടൻ പൂക്കളുടെ പ്രദർശനം കാഴ്ചകൾക്കപ്പുറത്തേക്കുള്ള ഓർമ്മപ്പെടുത്തലായി മാറി.


തരിശുഭൂമിയിൽ വിടർന്ന ഹരിതശോഭ................................................................പുഞ്ചപ്പാടം ഇടപ്പള്ളി പാടത്ത് നമ്മുടെ സ്ക്കൂളിലെ കുട്ടികർഷകർ പങ്കാളികളായ നടീൽ ഉത്സവം










സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ...






സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ......





എല്ലാ വീടുകളിലും  പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി. പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു....


 ഗ്രാമത്തണലിലെ പരിസ്ഥിതി സൗഹൃദ ജീവിതം. പരിസ്ഥിതി സൗഹൃദ വ്യവസായം. ശ്രീ. വലമ്പിലിമംഗലം പുലിക്കോട്ടിൽ രവി എന്ന കർഷകന്റെ പണിശാലയിലേക്ക്..... അനുഭവങ്ങളും അറിവുകളും തേടി നമ്മുടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ളബ്ബ് അംഗങ്ങളുടെ പഠനയാത്ര...







ചെർപ്പുളശ്ശേരി ഉപജില്ലാതല അലിഫ് അറബിക് ടാലന്റ് ക്വിസ് മത്സരത്തിൽ മികച്ച വിജയം നേടിയ. അൻഷിദ. സി.പി. മുഹമ്മദ് മിഷാൽ.
ഇരുപത് മാർക്ക് നേടി അൻഷിദ. സി.പി മൂന്നാം സ്ഥാനം കരസ്ഥമാക്കി
അഭിനന്ദനങ്ങൾ












മാതൃഭൂമി "മധുരം മലയാളം" പദ്ധതി അർജുൻ മഠത്തിൽ ഉദ്‌ഘാടനം ചെയ്യുന്നു....