Thursday 28 February 2019

എല്ലാ കുഞ്ഞുങ്ങളും സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ ചിന്തിക്കുക...
ഇന്ന് അമ്മ എന്താ തിന്നാൻ ഉണ്ടാക്കീട്ടുണ്ടാവുക
എന്നായിരിക്കും..
എന്തെങ്കിലുമൊക്കെപുന്നാര മക്കൾക്ക് അമ്മ ഉണ്ടാക്കി വച്ചിട്ടുണ്ടാവും ചെയ്യും..
അങ്ങിനെ , സ്വന്തം അടുക്കളയിൽ നിന്ന് അമ്മമാർ
മക്കൾക്കു കൊടുക്കുന്നത് കേവലം ഭക്ഷണം മാത്രമായിരുന്നില്ല...
അവരുടെ സ്നേഹം കൂടിയാണ്..
പണ്ട് കുട്ടികളെ കാത്ത് നല്ല അരിമാവില്.. മുത്തങ്ങയൊക്കെയിട്ട് ഉണ്ടാക്കിയ
നല്ലമണമുള്ള
ചീനച്ചട്ടിയപ്പവും, അടയും,
അരി ഉപ്പുമാവും അരിയുണ്ടയും..അങ്ങിനെയൊക്കെയുള്ള നാടൻ ഭക്ഷണങ്ങളായിരുന്നു
ഉണ്ടായിരുന്നതെങ്കിൽ.ഇന്ന് മിക്കവാറും വീടുകളിൽ കുട്ടികളെ കാത്തിരിക്കുന്നത്
ബേക്കറി ഉൽപ്പന്നങ്ങളാണ്..
നിത്യവും ഇത്തരം ബേക്കറി സാധനങ്ങൾ
സ്നേഹം കൊണ്ട് മക്കൾക്ക് കൊടുക്കുമ്പോൾ
അത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് നമ്മൾ ഓർക്കാറുണ്ടോ...?
നമ്മുടെ അമ്മയും മുത്തശ്ശിയും ഒക്കെ
ഉണ്ടാക്കിത്തന്ന പലഹാരങ്ങളുടെ
മണവും രുചിയും
ഇന്നും നമ്മുടെ നാവിൻതുമ്പിലുണ്ട്..
പാത്രത്തിന്റെ അടപ്പ് തുറക്കുമ്പോൾ..
വാഴയില അടർത്തുമ്പോൾ...
ആ....മണം നമ്മെ
അങ്ങ്ട് ആർത്തിപ്പണ്ടാരമാക്കും..
ഞങ്ങൾ അമ്മമാരോട് പറഞ്ഞു..
നിങ്ങൾ നിത്യേന ഇങ്ങിനെ ബേക്കറി സാധനങ്ങൾ കൊടുക്കരുത്..വീട്ടിൽ
നമുക്കുണ്ടാക്കാവുന്ന ലഘുഭക്ഷണങ്ങൾ
നിരവധിയുണ്ടല്ലോ..?
അത്തരം ഭക്ഷണം ഉണ്ടാക്കി നൽകാൻ ശ്രമിക്കണം..അങ്ങിനെ നിങ്ങളുടെ സ്നേഹം മക്കൾക്ക്
പകർന്നു നൽകാൻ കഴിയണം..സ്വന്തം അടുക്കള ഇതിന്നായി ഉപയോഗിക്കണം..
ഈ ആശയവുമായി ഞങ്ങളൊരു പ്രവർത്തനം ഏററെടുത്തു..
അമ്മമാരോട് അവരവർക്ക് അറിയാവുന്ന നാടൻ ലഘുഭക്ഷണങ്ങൾ ഉണ്ടാക്കിക്കൊണ്ടു
വരാൻ പറഞ്ഞു..
അവയെല്ലാം പരിചയപ്പെടുത്തി ഒരു
"ഭക്ഷണമേള" നടത്തി..
ഈ ഒരു ആശയത്തോട് അനുകൂലമായി നിരവധി അമ്മമാർ
സഹകരിച്ചു..
എന്തൊക്കെ രസകരമായ വിഭവങ്ങളാ ഈ അമ്മമാർ ഉണ്ടാക്കിക്കൊണ്ടു വന്നതെന്നറിയാമോ..?
റെയിൻബോ പുട്ട് ,
ഉണക്കമുന്തിരിയും പഴവും കൊണ്ടുള്ള പുട്ട് , പഴം പൊരി , ചറപറദോശ..,
അരി അട , ചക്കഅട ,
കുഴക്കട്ട , കുമ്പിളപ്പം , കീമാത്ത് ,ആലൂ പൊറോട്ട , ചെറുപയർ ഗോതമ്പ് പൊറോട്ട ,
പഴം ലഡു , സ്പെഷ്യൽ ഉഴുന്നു വട , തക്കാളി ചുട്ടരച്ച ചട്ട്ണി , ചനാവട ,
കാരററ് നൂൽപ്പുട്ട് , കഞ്ഞിവെള്ള ഹൽവ ,
ഇഞ്ചിതൈരും കപ്പയും , മസാല ഉപ്പേരി ,നേന്ത്രപ്പഴം വട , അവൽ ലഡു ,
പലതരം ഉണ്ണിയപ്പം ,
പണിയാര (തമിഴ് നാടൻ ) ,
കാരൻ ബോള , അമൃതംകേക്ക്,
കാരററ് ഹൽവ , കാരററ് ലഡു ,
കുക്കറപ്പം , കിണ്ണത്തപ്പം ,
വാനില കേക്ക് ,
വിവിധ തരം ഫ്രൂട്ട് സലാഡുകൾ ,
ബ്രഡ് ഹണി റോസ്ററ് , ചീനച്ചട്ടിയപ്പം ,
തൈര് വട ,ചക്ക ഹൽവ ,അവിൽ നനച്ചത് .....
അങ്ങിനെ നിരവധി
ഇനങ്ങൾ...പല പല നാടൻ ജ്യൂസുകൾ ,
പലതരം അവിയലുകൾ..
തേൻ നെല്ലിക്ക...എന്നിവ
ഉൾപ്പെടെ വേറേയും...
ഇതൊക്കെയുണ്ടാക്കുന്ന വിധം അമ്മമാർ പരസ്പരം
കൈമാറി.. അവർ താരങ്ങളായി..
അമ്മമാർ ഹാപ്പിയായി.. ഞങ്ങളും
കൊണ്ടു വന്ന സാധനങ്ങൾ കുട്ടികൾക്ക് മുറിച്ചു കൊടുത്തു..
അവരും ഹാപ്പി..
നമ്മുടെ സ്നേഹം
നമ്മുടെ കൈകൈണ്ട്
നമ്മുടെ അടുക്കളയിൽ നല്ല നാടൻ ഭക്ഷണം ഉണ്ടാക്കി നൽകി
പ്രകടിപ്പിക്കാം. അതൊരു ശീലമാക്കാം..പാചകം ആസ്വദിക്കാം...
ബേക്കറിക്കാരനേക്കാൾ അവർ നിങ്ങളെ ഓർക്കുകയും ചെയ്യും..
.
അവരുടെ ആരോഗ്യം
സംരക്ഷിക്കാം..
ഒരു കുഞ്ഞിടപെടൽ..

Thursday 21 February 2019

എൽ.ഐ.സി. നടപ്പിലാക്കുന്ന
"ഭീമാ സ്കൂൾ" പദ്ധതിയിൽ ജില്ലയിലെ മികച്ച എൽ.പി . വിദ്യാലയമായി ശ്രീരാമജയം എൽ.പി.സ്കൂളിനെ തിരഞ്ഞെടുത്തു. പഠനത്തോടൊപ്പം പാഠ്യേതര പ്രവൃത്തനങ്ങളും, സാമൂഹ്യ ഇടപെടലുകളും പരിഗണിച്ചാണ് ഭീമാ സ്കൂളിനെ തിരഞ്ഞെടുക്കുന്നത്.
ഒന്നു മുതൽ നാലുവരെയുള്ള ക്ളാസ്സുകളിലെ ഓരോ മികച്ച വിദ്യാർത്ഥികൾക്ക് എൽ.ഐ.സി.യുടെ സർട്ടിഫിക്കററുകളും ട്രോഫിയും ഒററപ്പാലം ബ്രാഞ്ച് മാനേജർ ശ്രീനിവാസൻ സമ്മാനിച്ചു.








പ്രവർത്തനറിപ്പോർട്ട് 2018-19