Thursday 15 November 2018

ദന്തസംരക്ഷണത്തിന് "പുഞ്ചിരി"യുമായി ശ്രീരാമജയം..

കുട്ടികളുടെ ആജീവനാന്ത ദന്തസംരക്ഷണം ലക്ഷ്യമാക്കി ശിശുദിനത്തിൽ
ശ്രീരാമജയം എൽ.പി.സ്കൂളിൽ "പുഞ്ചിരി"പദ്ധതിക്ക് തുടക്കമായി. ശ്രീകൃഷ്ണപുരം റോട്ടറി ക്ളബ്ബുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

ആരോഗ്യമുള്ള പല്ലുകൾക്കായുള്ള ആഹാരക്രമം,
ശീലങ്ങൾ എന്നിവ വിശദീകരിച്ച സെമിനാറിന്
ഡോ.ബാലസുബ്രഹ്മണ്യൻ നേതൃത്വം നൽകി.കുട്ടികൾക്ക് ബ്രഷും,പേസ്ററും നൽകി.
ഗ്രാമപഞ്ചായത്തംഗം സി.മാധവിക്കുട്ടി ടീച്ചർ ഉൽഘാടനം ചെയ്തു.
റോട്ടറി ക്ളബ്ബ് പ്രസിഡന്റ് ഇ.വി.വിശ്വനാഥൻ,ഡോ.അച്ചുതൻകുട്ടി,വിദ്യാലയ വികസനസമിതി ചെയർമാൻ എം.കെ.
ദ്വാരകാനാഥൻ,പ്രധാനാദ്ധ്യാപകൻ പി.ജി.ദേവരാജ്,പി.ടി.എ.പ്രസിഡന്റ് ഷിബു ആററാശ്ശേരി,സി.ഗോപാലകൃഷ്ണൻ
,ഷനൂബ് എന്നിവർ സംസാരിച്ചു.





കൽപ്പവൃക്ഷവും കണിക്കൊന്നയുമായികേരളപ്പിറവി ദിനാഘോഷം...
നവ കേരള സൃഷ്ടിക്കൊപ്പം കേരളീയ പൈതൃകത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെ കേരവൃക്ഷവും കണിക്കൊന്നയും നട്ടുകൊണ്ട് ശ്രീരാമജയം സ്കൂൾ വിദ്യാർത്ഥികളുടെ അറുപത്തി മൂന്നാം കേരളപ്പിറവി ദിനാഘോഷം അർത്ഥപൂർണ്ണമാക്കി.
.പ്രമുഖ പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ "സംസ്കൃതി"യുമായി സഹകരിച്ച് നടത്തിയ ചടങ്ങിൽ പ്രതീകാത്മകമായി അറുപത്തി മൂന്നു വൃക്ഷത്തൈകളും കുട്ടികൾക്കുനൽകി..
വികസനത്തിന്റെ കുത്തൊഴുക്കിൽ ആടിയുലയാതെ
നന്മകളുടെ തുരുത്തുകൾ സംരക്ഷിക്കുമെന്ന സന്ദേശം പകർന്നുകൊണ്ടാണ്. വിദ്യാലയ മുററത്ത് കേരളത്തിന്റെ ഔദ്യോദിക വൃക്ഷത്തിന്റെയും പ്രതീക്ഷയുടെ പ്രതീകമായി ഔദ്യോദിക പുഷ്പമായ കണിക്കോന്നയുടെയും
തൈകൾ നട്ടത്.

ശ്രീകൃഷ്ണപുരം പോലീസ് സബ്ബ് ഇൻസ്പെക്ടർ അനീഷ് ഉൽഘാടനം ചെയ്തു..
പ്രധാനാദ്ധ്യാപകൻ
പി.ജി.ദേവരാജ്,വിദ്യാലയവികസന സമിതി ചെയർമാൻ എം.കെ.ദ്വാരകാനാഥൻ,രാജേഷ് സംസ്കൃതി,സി.ഗോപാലകൃഷ്ണൻ,
കെ സുദർശൻ, പ്രേമ,ഗീത,മിനി,രജിത,സവിത എന്നിവർ സംസാരിച്ചു.