Saturday 20 November 2021

         ഇന്നത്തെ മലയാള മനോരമ ദിനപത്രത്തിൽ  


 

"നല്ല പാഠം"
പ്രവർത്തനങ്ങളിലേക്ക്
ശ്രീരാമജയം :
ഈശ്വരമംഗലം
ശ്രീരാമജയം എ.എൽ.പി.സ്ക്കൂളിൽ മലയാള മനോരമ
"നല്ലപാഠം" പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് അംഗം എം.കെ. ദ്വാരകാനാഥൻ ഈ വർഷത്തെ
"നല്ല പാഠം" പ്രവർത്തനങ്ങളുടെ
ഉൽഘാടന കർമ്മം നിർവ്വഹിച്ചു.
നല്ല മനുഷ്യരാകാൻ ...
ചങ്ങാതിയാകാൻ ....
മനുഷ്യരേയും പ്രകൃതിയേയും സ്നേഹിക്കുന്ന പൗരന്മാരായി വളരാൻ
സാമൂഹ്യ നന്മ ലക്ഷ്യമിട്ട്
ചില പ്രവർത്തനങ്ങൾ..
പഠനത്തോടൊപ്പം
ഓരോ കാഴ്ചകളും
അനുഭവങ്ങളും
മനസ്സിൽ കോറിയിടാൻ ...
വലിയ മനസ്സിന്നുടമകളാകാൻ
കുട്ടികൾക്ക് പഠനത്തോടൊപ്പം സാമൂഹ്യ പിൻതുണയോടെ ഏറ്റെടുക്കാവുന്ന വിവിധ പ്രവർത്തനങ്ങൾക്ക്
വിദ്യാലയം രൂപം നൽകിയിട്ടുണ്ട്..
നല്ല പാഠങ്ങൾക്കായ്..
ആരോഗ്യ സംരക്ഷണം,
പ്രകൃതി പരിപാലനം,
ഭാഷാ സൗഹൃദം,
ജീവകാരുണ്യം,
ഉൽപ്പാദനപരം .....
തുടങ്ങി .....വ്യത്യസ്ത മേഖലകളിലായി വിവിധ പ്രവർത്തനങ്ങൾ വിദ്യാലയം," നല്ല പാഠത്തിന്റെ ഭാഗമായി ഏറ്റെടുക്കും.
ഇരുൾ മാറി
പുതുവെട്ടം പരക്കട്ടെ...
പ്രധാനാദ്ധ്യാപകൻ പി.ജി.ദേവരാജ്, കോ-ഓർഡിനേറ്റർ കെ.ഷനൂബ് മാസ്റ്റർ
പി. ഗീത സി. സവിത , കെ. മിനി
സ്റ്റുഡന്റ്സ് കോ-ഓർഡിനേറ്റേഴ്സ്
നീരജ് കൃഷ്ണ, അരുൺ രാജ്
എന്നിവർ ചടങ്ങിൽ പങ്കെടുത്തു...
എല്ലാ പിൻതുണയും
ഉണ്ടാകണം എന്ന് വിനയപൂർവ്വം
അഭ്യർത്ഥിക്കുന്നു...
 

 

 

 “കൂടെയുണ്ട് മാതൃഭൂമി”പദ്ധതിയുടെ ഭാഗമായി മാതൃഭൂമിയുടെ വിവിധ പ്രസിദ്ധീകരണങ്ങൾ ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിൻറെ സഹകരണത്തോടെ പത്തോളം വായനശാലകൾക്കും,സ്കൂളുകൾക്കും, അംഗൻവാടികൾക്കും ആയി ഒരു വർഷത്തേക്ക് സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടി ഈശ്വരമംഗലം-ശ്രീരാമജയം എൽ പി സ്കൂളിൽ ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിൻറെ പ്രസിഡൻറ് ഭാസ്കർ പെരുമ്പിലാവിന്റെ അദ്ധ്യക്ഷതയിൽ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് മെമ്പർ എം.കെ.ദ്വാരകാനാഥൻ ഹെഡ്മാസ്റ്റർ പി.ജി.ദേവരാജൻ മാസ്റ്റർക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ്ബ് റീജിയൺ ചെയർമാൻ എ.കെ. ഹരിദാസ് മുഖ്യാതിഥിയായിരുന്നു. മാതൃഭൂമി ലേഖകൻ ഗോപാലകഷ്ണൻ.സി മുഖ്യപ്രഭാഷണം നടത്തി.
കൂടാതെ ബാത്ത് സോപ്പ്, ഹാൻറ് വാഷ് & സാനിറ്റെസറും നൽകി.
ഹെഡ്മാസ്റ്റർ പി.ജി.ദേവരാജൻ മാസ്റ്റർ സ്വാഗതവും പി.ഗീത ടീച്ചർ നന്ദിയും പറഞ്ഞു.

 

ഒറ്റക്കല്ലാ.. ഒറ്റക്കെട്ടായ് മുന്നോട്ട്...
ഈ പ്രതിസന്ധിഘട്ടത്തിലും വിദ്യാർത്ഥികൾക്ക് താങ്ങും തണലുമായി ശ്രീകൃഷണപുരം ലയൺസ് ക്ലബ്..ശ്രീരാമജയം എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ക്ക് ഉപയോഗിക്കാനാവശ്യമായ മാസ്ക്കുകൾ ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ ഭാസ്കർ പെരുമ്പിലാവിൽ ഹെഡ്മാസ്റ്റർ ശ്രീ ദേവരാജൻ മാസ്റ്റർക്ക് കൈമാറി.

 


 


 

                              മാമ്പഴ മലയാളം

 


                                  പ്രവേശനോത്സവം


 

ശ്രീരാമജയത്തിന്റെ
നല്ല നാളേകൾക്കായ്
ഈശ്വരമംഗലത്തിന്റെ
സ്നേഹവും പിൻതുണയും ....
നീണ്ട പതിനെട്ടു മാസത്തിന്റെ ഇരുളടഞ്ഞ ഒരു കാലത്തെ .... ഒരുമയുടെ ഉൾക്കരുത്തുകൊണ്ട് കൊണ്ട് അതിജീവിച്ച
വരാണു നാം...
ഏറെ.....
പ്രതിക്ഷകളുമായി
കേരളപ്പിറവി ദിനത്തിൽ
പള്ളിക്കൂടങ്ങൾ തുറക്കുകയാണ്....
ഇവിടെ... ശ്രീരാമജയത്തിന്റെ പടിപ്പുര മുതൽ പാചകപ്പുര വരെയുള്ള
ഇടങ്ങൾ....
കുരുന്നുകളുടെ കാലടികളെയും പുഞ്ചിരികളെയുമെല്ലാം
വീണ്ടും പുണരേണ്ട
ദിനങ്ങളിൽ
അവർക്കായ്
ഒരുങ്ങാൻ
ഒരുക്കാൻ
ഒരു ദേശത്തിന്റെ സ്നേഹമാകെ ഒത്തുചേർന്നു..
തങ്ങൾ പഠിച്ച ... കളിച്ച ... വിദ്യാലയത്തെ നെഞ്ചോടു ചേർക്കാൻ ...
വിദ്യാലയവും പരിസരവും .... വൃത്തിയാക്കാൻ
അണുനശീകരണം നടത്താൻ
മുന്നിൽ നിന്ന് ....
മടിയേതുമില്ലാതെ .
തെർമ്മൽ സ്കാനർ
മാസ്കുകൾ ....
സാനിറ്റൈസർ ...
അങ്ങിനെ .... കഴിയാവുന്ന സഹായങ്ങൾ...
അന്വേഷണങ്ങൾ ...
തുടർന്നും കൂടെയുണ്ടാകുമെന്ന
സന്ദേശം നൽകാനും
അവർ മറന്നില്ല.'
ഈശ്വരമംഗലം
യുവധാര ക്ലബ്ബ് ...
മുന്നാഴിക്കുന്നിലെ
യൂണിവേഴ്സൽ ക്ലബ്ബ് ...
RRT വളണ്ടിയർമാർ :
കൂടെ ... ദേവി ച്ചേച്ചി
അജയേട്ടൻ ..... മധുവേട്ടൻ......
അങ്ങിനെ .... ഈ വിദ്യാലയത്തെയും
നാടിനെയും
സ്നേഹിക്കുന്നവർ....
അവർ ചേർത്തുപിടിപ്പിച്ചപ്പോൾ
വിടർന്ന സ്നേഹവലയം
അതാണ് ...
ശ്രീരാമജയത്തിന്റെ
ശക്തിയും... ഭംഗിയും.
ഞങ്ങൾ ... തയ്യാറായി
ജാഗ്രതയോടെ .....
ഒരുമയോടെ....
നാളെയുടെ മുത്തുമണികളെ
സ്വീകരിക്കാൻ ...
നെഞ്ചിലേറ്റാൻ ......

 


 


 


 

 
 

 

നമ്മുടെ വിദ്യാലയത്തില് സൗജന്യ ആയൂര്വ്വേദ മെഡിക്കല് ക്യാന്പ് നടത്തി