Tuesday 12 December 2017

കൊയ്ത്തുപാട്ടിന്റെ ഈണങ്ങളും,വാദ്യഘോഷങ്ങളുടെ അകമ്പടിയും തീർത്ത ഉൽസവാന്തരീക്ഷത്തിൽ ശ്രീരാമജയം എ.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ മണ്ണഴി പാടത്ത് കൊയ്ത്തുൽസവം സംഘടിപ്പിച്ചു. മഴവെള്ള സംരക്ഷണം മുഖ്യവിഷയമാക്കി വിദ്യാലയം ഈവർഷം നടപ്പിലാക്കുന്ന മഴയുൽസവത്തിന്റെ ഭാഗമായി സ്വന്തമായി നെൽകൃഷിചെയ്യുന്ന രണ്ടേക്കർ കൃഷിയിടത്തിലാണ് കൊയ്ത്തുൽസവം നടത്തിയത്. മലയാളമനോരമയുടെ കർഷകശ്രീ അവാർഡ് നേടിയ ശ്രീമതി. സ്വപ്ന ജെയിംസ് ഉൽഘാടനം ചെയ്തു. കർഷകരും, നാട്ടുകാരും,ഒപ്പം വിദ്യാർത്ഥികളും ഒത്തു ചേർന്നപ്പോൾ കൊയ്ത്തുപാടം ഉൽസവലഹരിയിലായി.

രാവിലെ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ കർഷകശ്രീ അവാർഡ് ജേതാവിനെ ആദരിച്ചു. തുടർന്ന് നാടൻപാട്ടുകളും, ചെണ്ടവാദ്യവുമായി നാട്ടുകാരോടൊപ്പം ഘോഷയാത്രയായി പാടത്തെത്തി..കതിരരിയുന്ന കുട്ടികൾ നാടിനു നൽകിയത് പൊന്നുവിളയിക്കേണ്ട മണ്ണിന്റെ വീണ്ടെടുപ്പിന്റെ സന്ദേശമായിരുന്നു...

പ്രധാനാദ്ധ്യാപകൻ പി ജി ദേവരാജൻ, വിദ്യാലയ വികസനസമിതി ചെയർമാൻ എം.കെ.ദ്വാരകാനാഥൻ,കൃഷി അസിസ്ററന്റ് ഓഫീസർ ശ്രീകുമാർ,ജയിംസ് പുളിക്കത്താഴം,ഷഹീറലി, ഷനൂബ്,ഗോപാലകൃഷ്ണൻ,മുക്കിരിക്കാട് ഗോപാലൻ എന്നിവർ നേതൃത്വം നൽകി...                      

No comments:

Post a Comment