Monday 25 June 2018


#അക്ഷരജ്യോതി" പദ്ധതിയുമായി ശ്രീരാമജയം...

ശ്രീകൃഷ്ണപുരം.
വായനാ വാരാചരണത്തിന്റെ ഭാഗമായി വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിച്ചു നൽകുന്ന അക്ഷരജ്യോതി പദ്ധതിക്ക് ശ്രീരാമജയം എ.എൽ.പി.സ്കൂളിൽ തുടക്കമായി. വിദ്യാർത്ഥികളുടെയും,അദ്ധ്യാപകരുടെയും,രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ശ്രീകൃഷ്ണപുരം സെന്റ് ജോസഫ് ചർച്ച് വികാരി ഫാദർ ഡേവീസ് ചക്കുംപീടികയിലിന് നടൻ ഇന്നസെന്റ് എഴുതിയ കാൻസർവാർഡിലെ ചിരി എന്ന പുസ്തകം നൽകിയാണ് പദ്ധതിആരംഭിച്ചത്. ഓരോ മാസവും അൻപതു വീടുകളിൽ വായനക്കായി പുസ്തകങ്ങൾ എത്തിച്ചു.നൽകും. വായനക്കാരിൽ നിന്ന് വായനാകുറിപ്പും ശേഖരിക്കും.പുതിയ പുസ്തകം നൽകുന്നതോടൊപ്പം വീടുകളിൽ നിന്ന് സ്വീകരിക്കുന്ന പുസ്തകങ്ങൾ മററു വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നതോടൊപ്പം വിദ്യാലയ ലൈബ്രറി വികസനം,അമ്മ വായനയും പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണ് അക്ഷരജ്യോതി പദ്ധതി.സമീപ വായനശാലകളിലെ പുസ്തകശേഖരങ്ങൾ കൂടി വായനക്കാരിലേക്കെത്തിക്കാൻ ഈ പദ്ധതി വഴി ശ്രീരാമജയം ലക്ഷ്യമിടുന്നു. പുസ്തക ങ്ങളുടെ പ്രദർശനവും നടത്തി.
ഹെഡ്മാസ്ററർ പി ജി ദേവരാജൻ,വിദ്യാലയവികസനസമിതിചെയർമാൻ എം.കെ.ദ്വാരകാനാഥൻ,ബി.ആർ.സി.ട്രെയിനർ ഓമനാ ഉണ്ണി,ഗോപാലകൃഷ്ണൻ,ഷനൂബ് മാസ്ററർ എന്നിവർ സംസാരിച്ചു.


No comments:

Post a Comment