Tuesday 17 December 2019

നാടൻ പൂക്കളുടെ പ്രദർശനം



ഒരുമയുടെ ഉത്സവമായ ഓണം നൽകുന്ന നാട്ടുനൻമയുടെ സന്ദേശം പരത്തി ശ്രീരാമജയം എ.എൽ.പി സ്കൂളിൽ
നാടൻ പൂക്കളുടെ പ്രദർശനം
നാട്ടുപൂക്കളുടെ വർണ്ണങ്ങൾ സമന്വയിച്ച ഈ പ്രദർശനം കുട്ടികൾക്ക് വേറിട്ട അനുഭവമായി.
അത്തം നാൾ തൊട്ട് പൂക്കളമാരംഭിക്കുന്ന ഓണനാളുകളുടെ തുടക്കത്തിൽ സ്കൂളിലെ വിദ്യാർത്ഥികളാണ് നാടൻ പൂക്കളുടെ ശേഖരമൊരുക്കിയത്. കാട്ടു തെച്ചി മുതൽ ചെണ്ടുമല്ലി, വാടാമല്ലി, കാശിതുമ്പ ,പവിഴമല്ലി ,മന്ദാരം ,ഓണപൂവ്,ചെമ്പരത്തി, തിരു താളി, ഗന്ധരാജൻ, കൃഷ്ണകിരീടം വരെയുള്ള 75 ഇനം പൂക്കളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. കുട്ടികൾ വീട്ടിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച പൂക്കൾ കൊണ്ടു തീർത്ത ഈ പ്രദർശനം നാട്ടു പെരുമയുടെ വിളംബരമായി മാറി.
നാട്ടു നൻമയും നാടൻ കളികളും നാടൻ ആഹാരവുമൊക്കെയായി നാടിന്റെ ഉത്സവമായി ആഘോഷിക്കേണ്ട ഓണം കാലം മാറിയപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂക്കളിലേക്കും വാണിഭ സംസ്ക്കാരത്തിലേക്കും വഴിമാറുന്ന ഇക്കാലത്ത് കാരണവൻമാർ കാട്ടിതന്ന ലളിതവും ഹൃദ്യവുമായ ഓണനാളുകളെ വീണ്ടും ഓർമ്മിപ്പിച്ച് ശ്രീരാമ ജയത്തിലെ കുരുന്നുകൾ സംഘടിപ്പിച്ച നാടൻ പൂക്കളുടെ പ്രദർശനം കാഴ്ചകൾക്കപ്പുറത്തേക്കുള്ള ഓർമ്മപ്പെടുത്തലായി മാറി.

No comments:

Post a Comment