Tuesday 11 July 2023

വൈവിധ്യങ്ങളുടെ നേരുറവകളിലൂടെ..... ജൈവകർഷകനും പ്രകൃതി സൗഹൃദ കൃഷി രീതികളുടെ പ്രചാരകനുമായ വലിമ്പിലിമംഗലം മൂർത്തിയേടത്ത് മനക്കൽ ശങ്കരൻ നമ്പൂതിരിയുടേയും കാന്തളൂർ വാരിയത്ത് കൃഷ്ണൻ കുട്ടി വാരിയരുടേയും കൃഷിയിടങ്ങളിലേക്കായിരുന്നു ഈ പ്രാവശ്യം ശ്രീരാമജയത്തിലെ കുട്ടികളും അധ്യാപകരും യാത്ര തിരിച്ചത്....ഈ ആവാസവ്യവസ്ഥ സുസ്ഥിരമാക്കുന്നതിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം എത്രമേൽ വലുതാകണമെന്നതിനുള്ള ഉദാഹരണങ്ങളായിരുന്നു ഇരുവരും... പഴയകാല നാലുക്കെട്ട് മാതൃകയിൽ പണി കഴിപ്പിച്ചിരിക്കുന്ന മൂർത്തിയേടത്ത് മന കണ്ടപ്പോൾ തന്നെ കുട്ടികളിൽ വിസ്മയതയുടെ നാമ്പു തളിർത്തു....വെച്ചൂർ,കൃഷ്ണ,അനങ്ങന്മല കുള്ളൻ, മലനാട് ജിണ്ഡ, കപില തുടങ്ങിയ ഇന്ത്യൻ പാരമ്പര്യ ഇനങ്ങളിൽപ്പെട്ട പശുക്കളുടെ ഗോശാലയും, വിവിധ ഇനങ്ങളിൽപ്പെടുന്ന ഇരുന്നൂറിൽ പരം മാവിൻ തൈകളുടെ ശേഖരണവും.. കാപ്പി, ഏലം,കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ കരുതലും ഒപ്പം ദീർഘകാലത്തെ കാർഷികമേഖലയിലെ വഴക്കവും തഴക്കവുമാർന്ന ജീവിതാനുഭവങ്ങളിൽ നിന്നും ആർജ്ജിച്ചെടുത്ത അറിവുകളും സമം ചേർന്നതോടെ ഈ യാത്രയുടെ ഭൂരിഭാഗവും ലക്ഷ്യം കണ്ടു..... 

 



 

No comments:

Post a Comment